കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് പാക്കിംഗ് അവസാനഘട്ടത്തിലേക്ക്. കാഞ്ഞൂർ, ശ്രീമൂലനഗരം,നെടുമ്പാശ്ശേരി പഞ്ചായത്തുകളിലെ പിങ്ക് കാർഡ് ഉടമകൾക്കുള്ള കിറ്റുകളുടെ പാക്കിങ്ങാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. ശ്രീമൂലനഗരം കമ്യൂണിറ്റി ഹാളിലാണ് പാക്കിംഗ് നടക്കുന്നത്.
കാഞ്ഞൂരിലെ വളന്റിയർ ടീമിന്റെ നേതൃത്വത്തിൽ വിവിധ യുവജന സംഘടനകളായ AIYF, DYFI,യൂത്ത് കോൺഗ്രസ് എന്നിവരുടേയും, കുടുംബശ്രീയുടെയും പ്രവർത്തകരാണ് പാക്കിംഗിന് നേതൃത്വം നൽകുന്നത്. കാഞ്ഞൂർ പഞ്ചായത്ത് 1800, ശ്രീമൂലനഗരം 1750, നെടുമ്പാശ്ശേരി 1714 എന്നിങ്ങനെയാണ് കിറ്റുകളുടെ എണ്ണം. 17 ഇന സാധനങ്ങളാണ് ഓരോ കിറ്റുകളിലും ഉള്ളത്. ഇതിൽ ആട്ടപ്പൊടി,കടല,പഞ്ചസാര, ചെറുപയർ, ഉഴുന്ന്, തുവര പരിപ്പ്,കടുക്,ഉലുവ,നുറുക്ക് ഗോതമ്പ് എന്നിവയാണ് ഇവിടെ പ്രധാനമായും പാക്ക് ചെയ്യുന്നത്.വലിയ ചാക്കുകളിൽ എത്തിയിട്ടുള്ള ഇവ തൂക്കി കിറ്റുകളിലാക്കുന്ന പ്രവർത്തിയാണ് ഇവിടെ നടക്കുന്നത്. രണ്ട് ദിവസത്തിനകം ഇവ പൂർത്തിയാക്കി റേഷൻ കടകൾക്ക് കൈമാറുമെന്ന് റേഷനിംഗ് ഇൻസ്പെക്ടർ രാജൻ ടി.ജി പറഞ്ഞു.
നെടുമ്പാശ്ശേരി മാവേലി ഓഫീസ് ഇൻ ചാർജ് ജിജി പി.എ , കാഞ്ഞൂർ മാവേലി ഓഫീസ് ഇൻ ചാർജ് അസ്ന,ശ്രീമൂല നഗരം മാവേലി സ്റ്റോർ ഇൻ ചാർജ് ദീപ എന്നിവരുടെ നേതൃത്വത്തിലാണ് പാക്കിംഗ് പുരോഗമിക്കുന്നത്. aiyf നേതാക്കളായ ഷമീർ, സഗീർ ‚dyfi നേതാക്കളായ അനൂപ്,നിർമ്മൽ എസ് മേനോൻ,ഷെറിൻ സേവ്യർ,യൂത്ത് കോൺഗ്രസ് നേതാക്കളായ ജിത്തു,പോൾ,സാമൂഹ്യ പ്രവർത്തകരായ ജയകുമാർ, ഷിഹാബ് പറേലി,ഷീല പൗലോസ്,കാന്തി പ്രകാശ്,സോബിൻ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള 50 ഓളം പേരാണ് പാക്കിംഗ് നടത്തുന്നത്. 50 ഓളം പേർ ഉണ്ടെങ്കിലും കൃത്യമായ സാമൂഹിക അകലം പാലിച്ചും,മുൻകരുതലുകൾ സ്വീകരിച്ചുമാണ് പാക്കിംഗ് നടക്കുന്നത്.ഇവർക്കുള്ള ഭക്ഷണം ശ്രീമൂല നഗരം കമ്യൂണിറ്റി കിച്ചണിൽ നിന്നും നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.