മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മാറമ്പിള്ളി, മൂത്തേടത്ത് വീട് അഹമ്മദ് യാസിം(21), ആലുവ, എടത്തലാട്ടുകാട്ടില് വീട്, മുഹമ്മദ് ഷഹദ് (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 19 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ഓണ്‍ലൈനില്‍ ഓയോ റൂമുകള്‍ ബുക്ക് ചെയ്ത് ആവശ്യക്കാരെ മൊബൈല്‍ ഫോണില്‍ കോണ്ടാക്ട് ചെയ്താണ് പ്രതികള്‍ മയക്കു മരുന്ന് വില്പന നടത്തിയിരുന്നത്.
പ്രതീകാത്മക ചിത്രം
ബാംഗ്ലൂരിലെ നീഗ്രോസില് നിന്ന് വാങ്ങിയ മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗം യുവാക്കളിലും വിദ്യര്‍ത്ഥികളിലും വ്യപകമായതിനെ തുടര്‍ന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെ നടപ്പിലാക്കിയ ‘യോദ്ധാവ് ’ എന്ന ആപ്പിലൂടെ ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ മുഖേന കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടന്നുവരികയാണ്. ഇത്തരം മാഫിയകളെ കുറിച്ച് വിവരം ലഭിച്ചാല്‍ 999596666 എന്ന നമ്പറിലോ 9497980430 നമ്പറിലോ അറിയിക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Two young persons arrest in MDMA.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.