വിവാഹം എന്ന് പറയുന്നത് ഏറ്റവും മനോഹരമായ ഒരു സന്ദര്‍ഭമാണ്. വധു വരന്മാര് തങ്ങളുടെ വിവാഹത്തില്‍ എന്നും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ്. ചിലര്‍ വിവാഹ വേളയില്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ എന്തെങ്കിലും വ്യത്യസ്ഥത കൊണ്ടു വരും. മറ്റ് ചിലര്‍ ഫോട്ടോകളില്‍ തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ കിണഞ്ഞ പരിശ്രമിക്കാറുണ്ട്. ഇവയെല്ലാം ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.
എന്നാല്‍ അമേരിക്കയില്‍ സ്വയം വിവാഹം കഴിച്ച വധുവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അറ്റ്ലാന്റ സ്വദേശിനിയായ മെഗ് ടെയ്ലര് മോറിസണ്‍ ആണ് കണ്ണാടിയില്‍ പ്രതിബിംബത്തെ ചുംബിച്ച് വിവാഹം കഴിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് മെഗ് വിവാഹം നടത്തിയത്. പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിയോ വജ്ര മോതിരം വാങ്ങിയോ കേക്ക് മുറിച്ചോ അധികം ചിലവില്ലാതെയാണ് മെഗ് വിവാഹം നടത്തിയത്. ചുരുങ്ങിയ ചിലവില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. സ്വയം വിവാഹം കഴിക്കാന്‍ മെഗ് തീരുമാനിച്ചതിന് പിന്നിലുമുണ്ട് ഒരു കഥ. 2020ലാണ് മെഗ് തന്റെ പ്രിയതമനുമായി വേര്‍പിരിഞ്ഞത്. എന്നാല്‍ വിവാഹം എന്ന സങ്കല്പത്തിനായി സ്വയം വിവാഹം ചെയ്ത് എല്ലാവരെയും അമ്പരിപ്പിക്കുകയായിരുന്നു. ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സാന്നിദ്ധ്യത്തിലായിരുന്നു സ്വയം വിവാഹം ചെയ്തത്.
ENGLISH SUMMARY:Young woman looks in the mirror and marries herself viral news
You may also like this video