പല കാരണങ്ങൾ കൊണ്ട് വിവാഹ മോചനം തേടുന്നവരുണ്ട്. എന്നാൽ ഭർത്താവ് കുളിയ്ക്കില്ല എന്ന കാരണത്താൽ വിവാഹ മോചനം ആവശ്യപ്പെടുന്നത് ചുരുക്കം ആയിരിക്കും. ബീഹാറിലെ പാട്‌നയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് തന്റെ ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നില്ലെന്ന് കാട്ടി വിവാഹ മോചനം ആവശ്യപ്പെട്ടത്. പരാതിയെത്തുര്‍ന്ന് വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കി.
ഭര്‍ത്താവ് ആചാര്യമര്യാദകള്‍ പാലിക്കുന്നില്ലെന്നും കുളിക്കാത്തത് കാരണം ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ കൂടെകഴിയാന്‍ പറ്റുന്നില്ലെന്നും അതുകൊണ്ട് വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. 10 ദിവസത്തിലൊരിക്കലാണ് ഭര്‍ത്താവ് കുളിക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതെന്ന് യുവതി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേയ്ക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
2017ലായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്‌നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച് ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ യുവതിയോടൊത്ത് ജീവിക്കാനാണ് താല്‍പര്യമെന്ന് ഭര്‍ത്താവ് വനിതാ കമ്മീഷനില്‍ പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.