20 April 2024, Saturday

Related news

April 14, 2024
April 5, 2024
February 8, 2024
January 23, 2024
November 7, 2023
October 29, 2023
October 20, 2023
September 30, 2023
September 15, 2023
September 10, 2023

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ യുവതികള്‍ തൂങ്ങി മരിച്ച നിലയില്‍

മരണം വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍
Janayugom Webdesk
കോഴിക്കോട്/ പാലക്കാട്
July 31, 2022 3:18 pm

കോഴിക്കോട് കോക്കല്ലൂരിലെ രാരോത്ത്കണ്ടി അല്‍ക്ക (18)യെ കന്നൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് തൊഴുക്കാട് കൊക്കുവായില്‍ രേഷ്മയെ (25) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

എടച്ചേരിപ്പുനത്തില്‍ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.20‑നാണ് രാരോത്ത്കണ്ടി അല്‍ക്കയെ ഷാളില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഭര്‍ത്താവ് പ്രജീഷ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ജോലിക്കുപോയതായിരുന്നു. പ്രജീഷിന്റെ അച്ഛന്‍ ഉച്ചഭക്ഷണത്തിന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.

അല്‍ക്കയുടെയും പ്രജീഷിന്റെതും പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമാവുന്നതേയുള്ളൂ. അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹംകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്‍: സുരേഷ് ബാബു. അമ്മ: മിനി. സഹോദരന്‍: അജില്‍ബാബു.

കൊക്കുവായില്‍ രേഷ്മയെ ശനിയാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രേഷ്മയെ വീട്ടുകാര്‍ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച യുവതിയുടെ പിറന്നാള്‍ ദിനമായിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി. ആര്‍ഡിഒയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പട്ടാമ്പി തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ്: വിജീഷ്. മകന്‍: ആദിത്യന്‍.

Eng­lish sum­ma­ry; Young women hanged in two places in kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.