യുവന്റെസ് താരം പ്യാനിച്ച് ബാഴ്സലോണയിലേക്ക്

Web Desk

ബാഴ്സലോണ

Posted on June 30, 2020, 6:18 pm

യുവന്റെസ് മധ്യനിര താരം മിർലിം പ്യാനിച്ച് ബാഴ്സലോണയിലേക്ക്. ‍ടീമിന്റെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെയാണ് ബാഴ്സലോണ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറ്റാലിയൽ വമ്പൽമാരായ യുവന്റെസിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം ആര്‍തര്‍ മെലോയുടെ പകരക്കാരനായാണ് പ്യാനിച്ച് ബാഴ്സയിലെത്തുന്നത്. ഏകദേശം 65 മില്യണ്‍ നല്‍കിയാണ് ബാഴ്സ താരത്തെ സ്വന്തമാക്കിയത്. പ്യാനിച്ച് 2024 വരെയാണ് ബാഴ്സയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. യുവന്റെസിനായി നാല് വർഷം മധ്യനിരയിൽ കളിച്ച താരം 171 മത്സരങ്ങളിൽ നിന്ന് 22 ഗോളുള്‍ നേടിയിട്ടുണ്ട്.

ആർതറിനെ യുവന്റെസിന് കെെമാറിയ വിവരം ബാഴ്‌സലോണ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഏകദേശം 610 കോടി രൂപയ്ക്കാണ് (72 മില്ല്യൺ യൂറോ ) താരത്തെ യുവന്റെസ് സ്വന്തമാക്കിയത്. ആറ് വർഷമാണ് കരാർ. എന്നാൽ

ആർതർ മെലോ ഈ സീസൺ അവസാനിക്കുന്നത് വരെ ബാഴ്സലോണയിൽ തുടരും. നാളെ പൂലർച്ചെ നടക്കുന്ന അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനുള്ള ബാഴ്സലോണ ടീമില്‍ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇറ്റാലിയൽ സെരിയ എയിൽ തുടർച്ചയായി ഒമ്പതാം കീരിടം നേടാനുള്ള പോരട്ടത്തിലാണ് യുവന്റെസ്.

Eng­lish sum­ma­ry; Younger play­er returns to Barcelona

you may also like this video;