Monday
16 Sep 2019

കിളിമഞ്ചാരോയില്‍ കാലുറപ്പിച്ച് ഇന്ത്യന്‍ യുവത്വം

By: Web Desk | Saturday 28 July 2018 4:39 PM IST


Shivangi Pathak- Janaayugom

ന്യൂഡല്‍ഹി:

പതിനേഴുകാരിയായ ശിവാങ്കി പതക് പ്രതിബന്ധങ്ങളിലും തടസ്സങ്ങളിലും തളരാറില്ല. തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് പറക്കാനൊരുങ്ങിയ ഇൗ കൊച്ചുമിടുക്കി സ്വന്തമാക്കിയത് പുതിയ റെക്കോര്‍ഡാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ കൊടുമുടി വെറും 3 ദിവസം കൊണ്ട് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെന്ന റെക്കോര്‍ഡാണ് ശിവാങ്കി സ്വന്തമാക്കിയത്.

“ഞാന്‍ എല്ലായ്പ്പോഴും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അരുണിമ സിന്‍ഹയുടെ വീഡിയോ ഒരിക്കല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പര്‍വ്വതാരോഹണത്തെക്കുറിച്ച് അറിയാനിടയായത്.  ഇൗ മേഖലയിലേക്ക് അടുപ്പിക്കാന്‍ അരുണിമ സിന്‍ഹയാണ് പ്രേരിപ്പിച്ചത്”, ശിവാങ്കി പറഞ്ഞു.

വീട്ടുകാരുടെ പിന്തുണയാണ് ലക്ഷ്യത്തിലെത്താന്‍ തുണയായത്. പെൺകുട്ടികൾ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് അവരുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എല്ലാ രീതിയിലും  മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കണം. സ്ത്രീക്ക് ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ല, ശിവാങ്കി കൂട്ടിച്ചേര്‍ത്തു.