Tuesday
16 Jul 2019

കനത്ത മഞ്ഞ് വീഴ്ച; ഗര്‍ഭിണിക്ക് വഴിയൊരുക്കി ഒരുകൂട്ടം യുവാക്കള്‍

By: Web Desk | Monday 11 February 2019 7:56 AM IST


ശ്രീനഗര്‍: വിഡീയോകളും ഫേസ് ബുക്ക് പോസ്റ്റുകളും വൈറൽ ആകുന്ന കാലമാണിത്. കനത്ത മഞ്ഞ് വീഴ്ചയില്‍ ഗര്‍ഭിണിക്ക് വഴിയൊരുക്കിയ ഒരുകൂട്ടം യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുക്കുന്നതിനിടയില്‍ മഞ്ഞുവീഴ്ചയൊന്നും യുവാക്കൾ കാര്യമാക്കുന്നില്ല. കിഴക്കേ കശ്മീരിലെ ഷീരി മേഖലയിലാണ് സംഭവം നടന്നത്. പ്രദേശത്ത് കനത്ത മഞ്ഞു വീഴ്ചയായതിനാൽ റോഡുകൾ ഗതാഗത യോഗ്യമല്ലായിരുന്നു. ഇതേ തുടർന്നാണ് ഗുരുതരാവസ്ഥയിലുള്ള യുവതിയെ യുവാക്കൾ പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടു കൂടി എടുത്ത് കൊണ്ടുപോയത്. ഷീരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതി പ്രസവിച്ചു യുവതിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related News