Janayugom Online
rape victim committed suicide- janayugom

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ച ഒന്‍പത് പേര്‍ അറസ്റ്റില്‍

Web Desk
Posted on September 04, 2018, 6:40 pm

കോട്ടയം:  പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച ഒമ്പതുപേരെ അറസ്റ്റുചെയ്തു. പീഡന കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിന്നെടുത്ത് വാര്‍ത്തയ്ക്കൊപ്പം ഗ്രൂപ്പുകലിലേയ്ക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫേസ് ബുക്ക് പ്രൊഫൈലില്‍ നിന്നും ഫോട്ടോ ഡൌണ്‍ലോഡ് ചെയ്ത് പത്രവാര്‍കളോടൊപ്പം പെണ്‍കുട്ടിയെ കണ്ടാല്‍ തിരിച്ചറിയുന്ന വിധത്തിലാണ് ഇവര്‍ പ്രചരിപ്പിച്ചത്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ ഐഡന്റിറ്റി വെളിവാക്കുന്നത് കുറ്റകരമാണെന്നിരിക്കെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മറ്റുള്ളവരിലേയ്ക്ക് എത്തിച്ചവര്‍ ആണ് അറസ്റ്റിലായത്.

ചാലുകുന്നു അറുത്തൂട്ടിക്കല്‍ വീട്ടില്‍ തമ്പി മകന്‍ ബിജു എ ടി, അയ്മനം ചീപ്പുങ്കല്‍ വരംബിനകം ഭാഗത്ത് രാജന്‍ മകന്‍ ഷാമോന്‍ വി രാജന്‍, മുട്ടാര്‍ കൊല്ലമാലില്‍ വീട്ടില്‍ രാജു മകന്‍ രാജേഷ് ആര്‍, പരിപ്പ് തൊള്ളായിരം ഭാഗത്ത് തുംബക്കണ്ടം വീട്ടില്‍ ബാബു മകന്‍ ജിബിന്‍ ബാബു, പരിപ്പ് പുതുവേല്‍ വീട്ടില്‍ ജോണ്‍ മകന്‍ ജോമോന്‍ പി ജോമോന്‍, മള്ളൂശ്ശേരി ബി എസ് എന്‍ എല്‍ ടവറിനു സമീപം കല്ലംപള്ളില്‍ വീട്ടില്‍ ജോണ്‍ മകന്‍ ജിബിന്‍ കെ ജോണ്‍, പരിപ്പ് , പുതുവേല്‍ ജോണി മകന്‍ ജെയ്‌സണ്‍ ജോണി, മൂലവട്ടം തച്ചു കുന്ന് ഭാഗത്ത്, തെക്കേടത്ത് വീട്ടില്‍ ടി. എന്‍ നാരായണന്‍ മകന്‍ സരിത്ത് രാജ് , മൂലവട്ടം ഭാഗത്ത് നന്ദനം വീട്ടില്‍ ഗോപാലന്‍ മകന്‍ അനില്‍കുമാര്‍,പരിപ്പ് വാഴവേല്‍ക്കകം വീട്ടില്‍ സന്തോഷ് ശര്‍മ എന്നിവര്‍ ആണ് അറസ്റ്റില്‍ ആയത്. പെണ്‍കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പിടിയിലാകും. പ്രതികളുടെസ്മാര്‍ട്ട് ഫോണുകള്‍ പോലിസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരോശോധനയ്ക് അയയ്ക്കും. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നു. കോട്ടയം ഡി വൈ എസ് പി ശ്രീ ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.