ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ ഫെയ്‌സ്ബുക്കിലൂടെ അശ്ളീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ മണ്ണാര്‍മലയിലെ കൈപ്പിള്ളിവീട്ടില്‍ അന്‍ഷാദി (35) നെയാണ് മേലാറ്റൂര്‍ എസ്.ഐ പി.എം. ഷമീര്‍ അറസ്റ്റ്‌ചെയ്തത്. പ്രതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ‘അന്‍ഷാദ് മലബാറി’ എന്ന പേജിലൂടെ മറ്റൊരു പോസ്റ്റിന് മറുപടി കൊടുത്തുകൊണ്ടാണ് അശ്ലീല പരാമര്‍ശം നടത്തിയത്.
പ്രവാസിയായിരുന്ന അന്‍ഷാദ് നാട്ടില്‍ ചെറിയ ബിസിനസ് ചെയ്യുകയാണ്. പ്രതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള സ്മാര്‍ട്ട്ഫോണും പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ കൈമാറുമെന്നും എസ്.ഐ. അറിയിച്ചു. പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെ ജാമ്യത്തില്‍ വിട്ടു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.