Janayugom Online
arrest-

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവ് പിടിയില്‍

Web Desk
Posted on September 17, 2018, 12:11 pm

വെള്ളമുണ്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. നാദാപുരം തെരുവമ്പറമ്പ് സ്വദേശി സായിദാ(21)ണ് വെള്ളമുണ്ട പൊലീസിന്‍റെ പിടിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇയാള്‍ സമീപത്തെ കല്യാണ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍വിളിയിലൂടെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, വീട്ടില്‍ നിന്നും സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ വാഹനത്തില്‍കയറ്റി വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.