March 21, 2023 Tuesday

Related news

March 21, 2023
March 17, 2023
March 13, 2023
February 19, 2023
February 16, 2023
February 14, 2023
February 10, 2023
February 9, 2023
February 5, 2023
January 17, 2023

‘ഞങ്ങള്‍ ഇങ്ങ് എടുത്തു’; വര്‍ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ പങ്കുവെച്ച യുവാവ് അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
February 26, 2020 2:03 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ വീഡിയോ പങ്കുവെച്ച യുവാവ് അറസ്റ്റില്‍.അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

ട്രംപ് പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കുള്ള മരുന്ന വെച്ചിട്ടുണ്ടെന്നായിരുന്നു മുസ്ലിം വിഭാഗത്തെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ENGLISH SUMMARY:Youth arrest­ed for shar­ing video of

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.