നെടുങ്കണ്ടം: പുതുവത്സര ആഘോഷം നിയന്ത്രിക്കുവാന്‍ എത്തിയ ഉടുമ്പന്‍ചോല പോലിസിന് നേരെ പടക്കമെറിയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്ത നാല് പേര്‍ പിടിയില്‍ ആയി. ഉടുമ്പന്‍ചോല ടൗണില്‍ രാത്രി 12.30 ഓടേ പുതുവത്സര ആഘോഷം നടക്കുന്നതിനിടെയാണ് പോലിസിന് നേരെ ആക്രമണം ഉണ്ടായത്. മദ്യപിച്ചെത്തിയ യുവാക്കള്‍ ടൗണില്‍ അടിപിടിയും ബഹളവും ഉണ്ടാക്കുകയും അലക്ഷ്യമായി പടക്കം പെട്ടിക്കുകയും ശ്രദ്ധയില്‍പ്പെട്ട പോലിസ് ഇവരെ പിരിച്ച് വിടാന്‍ നോക്കിയപ്പോഴാണ് കൈയേറ്റ ശ്രമം നടന്നത്.
ഉടുമ്പന്‍ചോല സ്വദേശികളായ ചെപ്പുളിമുറിയില്‍ വീട്ടില്‍ അനീഷ്‌കുമാര്‍ എ.ജി (34), പുതുശ്ശേരി വീട്ടില്‍ അജയകുമാര്‍(38), സഹോദരങ്ങളായ മലചെരുവ് വീട്ടീല്‍ എബില്‍ (29), സെബിന്‍ (23) എന്നിവരാണ് പിടിയിലായത്. മദ്യലഹരിയിലായ യുവാക്കള്‍ പോലിസുകാരെ പിടിച്ച് തള്ളുകയും ഇവര്‍ക്ക് നേരെ പടക്കം എറിയുകയും ചെയ്തു. ഒഴിഞ്ഞ് മാറിയതിനാലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അപകടം കൂടാതെ രക്ഷപെട്ടത്.
നാല് യുവാക്കളാണ് കൈയേറ്റം നടത്താന്‍ ശ്രമിച്ചത്. കൂടുതല്‍ പോലിസ് എത്തി രണ്ട് പേരെ പിടികൂടിയെങ്കിലും സഹോദരങ്ങളായ എബിനും സെബിനും ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. വധശ്രമം, പോലിസിന്റെ കൃത്യം നിര്‍വ്വഹണം തടസപെടുത്തി തുടങ്ങിയ കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
English Summary: Youth arrested for throw crackers on police.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.