Web Desk

കൊല്ലം

June 12, 2020, 9:37 am

കൊല്ലത്ത് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയില്‍

Janayugom Online

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റില്‍ ബൈജുവിനെ (35) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. 2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം സംഭവം പുറത്ത് പറഞ്ഞാല്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരവിപുരം സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: Youth arrest­ed over se xual assault case against girl in Kollam

You may also like this video