ഓച്ചിറയിൽ യുവാക്കളെ നാലംഗ സംഘം നടുറോഡിൽ മർദ്ദിച്ചു. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ രണ്ട് യുവാക്കൾക്കാണ് മദ്ദനമേറ്റത്. സംഭവത്തില്‍ ഓച്ചിറ സ്വദേശികളായ അനന്ദു, സിദ്ദു, റിനു എന്നിവരെ അറസ്റ്റ് ചെയ്തു. വിനീഷ്,ഷോഭിഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതികളിൽ ഷിബു എന്നയാളെ കണ്ടെത്തിയിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുകയാണ്. വാക്ക് തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ കയ്യുടെ എല്ലു പൊട്ടുകയും മറ്റൊരാളിൻറെ വാരിയെല്ലിന് പരിക്കേൽക്കുകയും ചെയ്തു. മർദ്ദിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രതികളിലൊരാളായ അനന്തു നേരത്തെ നാല് കേസുകളിലെ പ്രതിയാണ്. നാല് പേർക്കെതിരെയുെ വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.