മാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം എ യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. കണ്ണൂർ കൂത്തുപറമ്പ് നഫീസ മൻസിൽ എ.ടി അഷ്കർ (26) ആണ് മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെയും സംഘത്തിന്റേയും പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4.3 ഗ്രാം എം.ഡി.എം എ യും 5.19 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.
അതീവ മാരകമായ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം എ 0.5 ഗ്രാം കൈവശം വച്ചാൽ പോലും 10 വർഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബു മൃദുൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനോഷ് പി.ആർ,അനൂപ്.ഇ, ഷാഫി. ഒ, അനിൽ. എ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈകുന്നേരത്തോടെ മാനന്തവാടി കോടതി മുമ്പാകെ ഹാജറാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.