ത്രിപുര: ഇറച്ചിയ്ക്കായി കടത്താൻ ശ്രമിച്ച തെരുവുനായ്ക്കളുമായി യുവാക്കൾ പിടിയിൽ. ത്രിപുര- മിസോറം അതിർത്തിയിൽ വെച്ചാണ് യുവാക്കൾ പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 12 നായ്ക്കളെ ചാക്കിൽ കെട്ടിയ നിലയിൽ പോലീസ് കണ്ടെത്തി. അന്വേഷണത്തിൽ നായ്ക്കളെ മിസോറമിലേക്ക് വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്നെന്ന് യുവാക്കൾ സമ്മതിച്ചു.
പട്ടിയിറച്ചിക്ക് മിസോറമിൽ വൻ ഡിമാൻഡാണ്. ഒന്നിന് 2000 മുതൽ 2500 രൂപ വരെ ലഭിക്കുമെന്നും ഇവർ പോലീസിനെ അറിയിച്ചു.
you may also like this video