മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശി രമേശന്‍ (40) ആണ് മരിച്ചത്. ഇയാള്‍ സ്വന്തം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ പ്രകാരം ബിവറേജസുകളും ബാറുകളും അടച്ചുപൂട്ടിയത് മൂലം മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ടോളം പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്.
നേരത്തെ തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മനോവിഷമത്തില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയും ജീവനൊടുക്കിയിരുന്നു. തൃശൂര്‍ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലില്‍ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.