June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

യൂത്ത് കോൺഗ്രസിനും ആൾക്കൂട്ട കമ്മിറ്റി: അണികളിൽ പ്രതിഷേധം

By Janayugom Webdesk
February 6, 2020

കെ കെ ജയേഷ് കോഴിക്കോട്: കെപിസിസിക്ക് പിന്നാലെ യൂത്ത് കോൺഗ്രസിനും ആൾക്കൂട്ട കമ്മിറ്റി പ്രഖ്യാപിക്കുന്നതിൽ അണികൾക്കിടയിൽ ശക്തമായ പ്രതിഷേധം. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം മുൻനിർത്തിയാണ് പുതിയ കെപിസിസി ഭാരവാഹി പട്ടികയിൽ എംഎൽഎമാരെയും എം പിമാരെയും ഒഴിവാക്കിയത്. എന്നാൽ യൂത്ത് കോൺഗ്രസിന്റെ അമരത്ത് എംഎൽഎമാരെ തന്നെ പ്രതിഷ്ഠിക്കാനുള്ള നീക്കവും പാർട്ടിക്കും സംഘടനയ്ക്കുള്ളിലും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ മാസം 16 ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും ജില്ലാ അധ്യക്ഷൻമാരെയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. സമവായ ഫോർമുലയിലൂടെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ അവസാന ഘട്ടത്തിലാണ്. നാല് വൈസ് പ്രസിഡന്റുമാരും 11 ജനറൽ സെക്രട്ടറിമാരും 14 സെക്രട്ടറിമാരുമെന്ന നേരത്തെയുള്ള തീരുമാനം നടപ്പാക്കിയാൽ മതിയെന്ന നിലപാട് സംഘടനയിൽ പലർക്കുമുണ്ട്. എന്നാൽ പദവികൾ ലഭിക്കാനായി കൂടുതൽ പേർ ശ്രമം നടത്തുന്ന സാഹചര്യത്തിൽ എൺപത് പേരെങ്കിലും ഭാരവാഹി പട്ടികയിൽ ഇടം പിടിക്കാനുള്ള സാധ്യതയാണുള്ളത്.

എ, ഐ ഗ്രൂപ്പുകൾ തമ്മിലുണ്ടാക്കിയ ധാരണ പ്രകാശം എ ഗ്രൂപ്പുകാരനായ ഷാഫി പറമ്പിൽ എംഎൽഎ പ്രസിഡന്റാകും. ഐ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ കെ എസ് ശബരീനാഥൻ എംഎൽഎയും വിദ്യ ബാലകൃഷ്ണൻ, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എസ് എം ബാലു, എൻ എസ് നൂസൂർ, എസ് ജെ പ്രേംരാജ് എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്. ഷാഫി പറമ്പിൽ പ്രസിഡന്റാകുന്നതോടെ ഇവരെ വൈസ് പ്രസിഡന്റുമാരാക്കണമെന്നാണ് സംസ്ഥാന നേതൃത്വം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനത്തേക്കായി നൂറ്റി ഇരുപതിലേറെ പേരാണ് പത്രിക നൽകിയിരിക്കുന്നത്. ഇവരിൽ 22 പേരെ ജനറൽ സെക്രട്ടറിമാരും മുപ്പത് പേരെ സെക്രട്ടറിമാരും ആക്കാനായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ. എന്നാൽ കൂടുതൽ പേരെ ഭാരവാഹികളാക്കാനാണ് വിവിധ ഗ്രൂപ്പുകൾക്കുള്ളിൽ നേതാക്കളുടെ ശ്രമം.

അതുകൊണ്ട് തന്നെ ഭാരവാഹികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് മാത്രം പതിനെട്ടോളം പേരാണ് സംസ്ഥാന ഭാരവാഹികളാകാനായി പത്രിക സമർപ്പിച്ചിട്ടുള്ളത്. കെപിസിസിയുടെ ജംബോ ഭാരവാഹിക പട്ടികയെക്കുറിച്ചുള്ള അമർഷം പാർട്ടിയിൽ അവസാനിച്ചിട്ടില്ല. അതിനിടെ യൂത്ത് കോൺഗ്രസിലും അതേ അവസ്ഥയുണ്ടാകുന്നതിൽ അണികൾ വലിയ അമർഷമാണ് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഒഴിവാക്കാനായി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾ മാത്രമാണ് പത്രിക നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിലും എ ഗ്രൂപ്പിനും ആറിടത്ത് ഐ വിഭാഗത്തിനും പ്രസിഡന്റ് പദവി ലഭിച്ചു. ഇതു പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ എ ഗ്രൂപ്പുകാർക്കും ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഐ ഗ്രൂപ്പിനും പ്രസിഡന്റ് സ്ഥാനം കിട്ടും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.