14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 5, 2024
September 1, 2024
August 14, 2024
July 17, 2024
July 13, 2024
July 10, 2024
July 4, 2024
May 21, 2024
May 21, 2024

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

Janayugom Webdesk
കോഴിക്കോട്
April 30, 2022 11:03 pm

ഡിവൈഎഫ്‌യുടെ പൊതിച്ചോർ വിതരണത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വിപി ദുൽഖിഫിലിനെ അന്വേഷണവിധേയമായി പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വാർത്താകുറിപ്പിൽ അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയെ മോശമാക്കുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രസ്താവന നടത്തിയതിനാണ് നടപടിയെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

കൊന്നു തള്ളിയവരുടെ അന്നം വിളമ്പൽ, അക്രമങ്ങളുടെ മറപിടിക്കാനുള്ള പ്രചരണ തന്ത്രം തന്നെയാണെന്നായിരുന്നു ദുൽഖിഫിലിന്റെ വിമർശനം. ഈ ഡിവൈഎഫ്ഐയിൽ നിന്ന് യൂത്ത് കോൺഗ്രസും കോൺഗ്രസും എന്താണ് പഠിക്കേണ്ടതെന്ന് ദുൽഖിഫിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചിരുന്നു.

Eng­lish Sum­ma­ry: Youth Con­gress leader sus­pend­ed for crit­i­ciz­ing KPCC pres­i­dent K Sudhakaran

You may like this video also

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.