സെക്രട്ടറിയേറ്റിനു മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം; ലാത്തിചാര്‍ജ്ജ്

Web Desk
Posted on July 22, 2019, 1:18 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ സമാധാനാന്തരീക്ഷം സംജാതമായതിനിടെ സമാധാന നീക്കങ്ങള്‍ അട്ടിമറിച്ച് സെക്രട്ടറിയറ്റിനുമുന്നില്‍ അക്രമം.

യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ്  ഗ്രനേഡും  കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.

രാവിലെ കെഎസ്യു പ്രവര്‍ത്തകര്‍ പ്രകടനമായി കോളജിലേക്കു പോയശേഷമായിരുന്നു മാര്‍ച്ചും അക്രമവും സമരപന്തലില്‍ നിന്നും സോഡാകുപ്പികള്‍ പൊലീസിനും യാത്രക്കാര്‍ക്കും നേരേ വലിച്ചെറിഞ്ഞു.

ഇതോടെ രംഗം കലുഷിതമായി. പൊലീസ് 15 റൗണ്ട്  ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിന്നാലെ ലാത്തി ചാര്‍ജ്ജുമുണ്ടായി.


അക്രമത്തിലും ലാത്തി ചാര്‍ജ്ജിലും നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ചിത്രങ്ങള്‍: രാജേഷ് രാജേന്ദ്രന്‍