22 April 2024, Monday

യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം നോക്കി നിന്നു; കണ്ണൂരില്‍ 11 പൊലിസുകാര്‍ക്കെതിരേ നടപടി

Janayugom Webdesk
June 28, 2022 2:08 pm

യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം നോക്കി നിന്ന സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ 11 പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് അസി. പൊലിസ് ഇന്‍സ്പെക്ടര്‍ നോട്ടീസ് നല്‍കി. എസ്ഐ, എഎസ്ഐ, സിപിഒ ഉള്‍പ്പെടെയുള്ള 11 പേര്‍ക്കാണ് എസിപി ടി കെ രത്‌നകുമാർ നോട്ടീസ് നല്‍കിയത്.

ചക്കരക്കല്‍ എസ്ഐ കെ കെ വിനോദ് കുമാര്‍, കണ്ണൂര്‍ ടൗണ്‍ എഎസ്ഐ ജയദേവന്‍, വളപട്ടണം, എടക്കാട്, ടൗണ്‍ സ്റ്റേഷനുകളിലെ സി പി ഒമാരായ രാഗേഷ്, വിനോദ്, ജിംമ്‌നേഷ്, ഷിജു, ഫിനേഷ് തുടങ്ങി 11 പേരാണ് നടപടി നേരിട്ടത്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ 25ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത കാള്‍ടെക്‌സില്‍ നടത്തിയ പ്രതിഷേധത്തിലാണ് സംഭവം.

Eng­lish sum­ma­ry; Youth Con­gress protest; Action against 11 police­men in Kannur

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.