27 March 2024, Wednesday

Related news

March 24, 2024
March 18, 2024
March 8, 2024
March 1, 2024
February 10, 2024
January 23, 2024
January 17, 2024
January 9, 2024
January 7, 2024
January 4, 2024

ശശി തരൂര്‍ പങ്കെടുക്കാനിരുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറി: അപ്രഖ്യാപിത വിലക്കെന്ന് അഭ്യൂഹം

Janayugom Webdesk
November 20, 2022 11:58 am

ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറി. കോഴിക്കോട് നടക്കാനിരുന്ന പരിപാടി നടത്തേണ്ടെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇതെന്ന് സൂചനയുണ്ട്. ഇതോടെ ശശി തരൂരിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കാണെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.

“സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും” എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന സെമിനാര്‍ അതേവേദിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കണ്ണൂര്‍ ജവാഹര്‍ ലൈബ്രറി സംഘടിപ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുൻ ഖാര്‍ഖെയ്ക്കെതിരെ മത്സരിച്ച തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി മലബാര്‍ പര്യടനം നടത്തുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചില പ്രധാന പരിപാടികളില്‍ പങ്കെടുക്കുന്ന തരൂര്‍ 14 ജില്ലകളിലും പരിപാടികള്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പെരുന്നയില്‍ ജനുവരിയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷത്തിലെ മുഖ്യാതിഥി തരൂര്‍ ആണ്. 

ഇതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് തരൂര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പിന്മാറിയത്. ശശി തരൂര്‍ സമാന്തരമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശമുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നത്. കണ്ണൂരിലും ഡിസിസിയും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് സംഘടിപ്പിക്കാനിരുന്ന ഒരു പരിപാടിയില്‍ നിന്ന് ഇരുവരും പിന്മാറിയതായും റിപ്പോര്‍ട്ടുണ്ട്.

Eng­lish Sum­mery: Youth Con­gress Step Back From Shashi Tha­roor pro­gram, seems Unan­nounced ban against him in congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.