Monday
18 Feb 2019

യൂത്ത് കോണ്‍ഗ്രസ് മന്ത്രിമാരെ വഴി തടഞ്ഞു

By: Web Desk | Wednesday 10 October 2018 2:53 PM IST

കൊല്ലം: കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിമാരുടെ വഴി തടഞ്ഞു. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, തോമസ് ഐസക് എന്നിവരെയാണ് തടഞ്ഞത്. നീണ്ടകരയിലാണ് സംഭവം. മന്ത്രി തോമസ് ഐസക്കിന് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്റെ വാഹനം വഴിതിരിച്ച് വിട്ടു.പരിപാടിയില്‍ പങ്കെടുക്കാതെ ടി പി രാമകൃഷ്ണന്‍ തിരിച്ച് പോയി. ചവറയില്‍ തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷഷനിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രിമാര്‍.