വോട്ട് ചെയ്യാനെത്തിയ യുവാവ് വോട്ടിംഗ് വിവിപാറ്റ് മെഷീനുകള്‍ അടിച്ച് തകര്‍ത്തു

Web Desk
Posted on April 23, 2019, 8:00 pm

കോഴിക്കോട്: വോട്ട് ചെയ്യാനെത്തിയ യുവാവ് വിവിപാറ്റും വോട്ടിംഗ് മെഷീനും അടിച്ച് തകര്‍ത്തു. കോഴിക്കോട് ജില്ലയിലെ എടക്കാട് യൂണിയന്‍ എല്‍ പി സ്‌കൂളിലെ പതിമൂന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പ്രമോദെന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വൈകിട്ട് ആറ് മണിയോടെ അഞ്ഞൂറോളം ആളുകള്‍ വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം. വോട്ട് ചെയ്യാനായി ബൂത്തില്‍ കയറിയ യുവാവ് പ്രകോപനങ്ങളൊന്നുമില്ലാതെ വോട്ടിങ് മെഷീനുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഡ്യൂട്ടിയിണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ  പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

കോഴിക്കോട് സബ്കളക്ടര്‍ ഭുവനേശ്വരി സ്ഥലത്തെത്തി. സാങ്കേതിക വിദഗ്ദര്‍ എത്തി തകര്‍ന്ന മെഷീന്‍ പരിശോധിച്ച ശേഷം പുതിയ മെഷീന്‍ എത്തിച്ച് വോട്ടിങ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.