Tuesday
19 Nov 2019

വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം

By: Web Desk | Thursday 18 July 2019 9:02 PM IST


നിധിന്‍

കല്‍പറ്റ: മേപ്പാടി മുണ്ടക്കൈ സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിനരുകില്‍ സുഹൃത്തുക്കളോടൊപ്പം പോയ യുവാവ് മുങ്ങിമരിച്ചു. സുല്‍ത്താന്‍ബത്തേരി വാകേരി സി സി മാവുള്ളക്കണ്ടിയില്‍ സജീവന്‍ഗീത ദമ്പതികളുടെ മകന്‍ നിധിന്‍ (23)ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ഫോട്ടോയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി വീണതായാണ് വിവരം. വെള്ളത്തില്‍ മുങ്ങിയ നിധിനെ പിന്നീട് നാട്ടുകാര്‍ പുറത്തെടുത്ത് മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. സി സിയിലെ സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച രാവിലെയാണ് നിധിന്‍ മേപ്പാടിയിലേക്ക് പോയത്. സഹോദരന്‍: നിഖില്‍.

Related News