രാജാക്കാട്: ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മുല്ലക്കാനം പാണ്ടിപ്പാറ പാറപ്ലാക്കൽ മോഹനന്റെ മകൻ മനു (31) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം നടന്നത്. നാല് പേരുമായി എൻ ആർ സിറ്റി ജംഗ്ഷനിൽ നിന്നും വാക്കാസിറ്റി റൂട്ടിൽ പോകുകയായിരുന്ന പെട്ടി ഓട്ടോറിക്ഷ ബെവ്കോ ഔട്ലെറ്റിന് മുൻപുള്ള കുത്തിറക്കത്തിലെ കൊടും വളവിൽ തലകീഴായി മറിയുകയായിരുന്നു.
ഓട്ടോറിക്ഷയുടെ പെട്ടിയിൽ നിൽക്കുകയായിരുന്ന മനു റോഡിലേയ്ക്ക് തെറിച്ചുവീഴുകയും ദേഹത്ത് വാഹനം കയറിയിറങ്ങുകയും ചെയ്തു. വാഹനം മറിയുന്ന വലിയ ശബ്ദം കേട്ട് ഓടിയെത്തിയവർ ഉടൻ തന്നെ ഇയാളെ രാജാക്കാട് ടൗണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെ പരിക്കുകൾ നിസ്സാരമാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മാതാവ് വിമല. സഹോദരി ശാലിനി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.