Monday
25 Mar 2019

മീന്‍ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു;സുഹൃത്ത് അറസ്റ്റിൽ

By: Web Desk | Monday 31 December 2018 6:40 PM IST


Drowned to death- Janayugom

അടിമാലി: പൊന്‍മുടിയിലെ ജലാശയത്തില്‍ മീന്‍പിടിക്കുന്നതിനിടെ യുവാവ് മുങ്ങി
മരിച്ചു. കൊന്നത്തടി സ്വദേശി രാജേഷാ(36)ണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

രാജേഷും സുഹൃത്തുക്കളും ചേര്‍ന്ന് പൊന്‍മുടി ജലാശയത്തിന്റെ ഭാഗമായ മരക്കാനം മുനിയറ റോഡരികില്‍ മീന്‍ പിടിക്കാന്‍ പോയി.  മീന്‍ പിടിക്കുന്നതിനിടയില്‍ സുഹൃത്തുക്കളിലൊരാള്‍ നീന്താന്‍ ഇറങ്ങി. ഇത് കണ്ട മറ്റൊരു സുഹൃത്ത് രാജേഷിനോട് നീന്താന്‍ ആവശ്യപ്പെട്ടു. നീന്തുവാന്‍ മുതിരാതിരുന്ന രാജേഷിനെ സോളമന്‍ ജലാശയത്തിലേക്ക് തള്ളിയിട്ടു. രാജേഷ് നീന്തുന്നതിനിടെ അടിത്തട്ടിലെ ചെളിയില്‍ പുതഞ്ഞ് പോയതാണ് മരണത്തിനിടയാക്കിയത്.

തുടര്‍ന്ന് ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തുകയും രാജേഷിനായി വെള്ളത്തിനടിയില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. ഇതിനേ തുടര്‍ന്നാണ് രാജേഷിനെ മുഖം ചെളിയില്‍ പൂണ്ടനിലയില്‍

വെള്ളത്തിനടിയില്‍ നിന്നും കണ്ടെത്തിയത്.സംഭവ സ്ഥലത്ത് വച്ചു തന്നെ
രാജേഷിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന
സൂചന.മദ്യപിച്ച ശേഷമായിരുന്ന രാജേഷും സുഹൃത്തുക്കളും ജലാശയത്തില്‍
എത്തിയിരുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.മൃതദേഹം
പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.രാജേഷിന്റെ
മരണത്തെ തുടര്‍ന്ന് ഇയാളെ വെള്ളത്തിലേക്ക് തള്ളിയിട്ട സോളമനെ പോലീസ്
അറസ്റ്റ് ചെയ്തു.304 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍
ചെയ്തതായി വെള്ളത്തൂവല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എം സന്തോഷ് പറഞ്ഞു.മറ്റ്
സുഹൃത്തുക്കള്‍ക്ക് മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച്
വരികയാണ്.തമാശയായി ചെയ്ത കാര്യം സുഹൃത്തിന്റെ ജീവന്‍
കവരുകയായിരുന്നുവെന്നാണ് സോളമന്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി.

ചിത്രം: രാജേഷ്.

Related News