Wednesday
13 Nov 2019

കടലിനടിയില്‍ വെച്ച് വിവാഹഭ്യര്‍ത്ഥന നടത്തിയ യുവാവ് മുങ്ങി മരിച്ചു

By: Web Desk | Monday 23 September 2019 6:46 PM IST


കടലിനടിയില്‍ വെച്ച് വിവാഹഭ്യര്‍ത്ഥന നടത്തിയ യുവാവ് മുങ്ങി മരിച്ചു. അവധി ആഘോഷിക്കുവാന്‍ കാമുകിയായ കെനേഷ അന്റോയിനും ഒപ്പം ടാന്‍സാനിയയില്‍ എത്തിയ സ്റ്റീവന്‍ വെബെര്‍ എന്ന യുവാവാണ് മുങ്ങിമരിച്ചത്. കടലില്‍ നീന്തുന്നതിനിടെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പ്ലാസ്റ്റിക് കൂടിലാക്കി സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ കെനേഷ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനിശേഷം സ്റ്റീവനു വെള്ളത്തിനുമുകളിലേക്ക് വരാന്‍ സാധിച്ചില്ല. സ്റ്റീവന്‍ വിവാഹഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Related News