Thursday
20 Jun 2019

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ്കാട്ടുപന്നിയെ അകറ്റാന്‍  സ്ഥാപിച്ച വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

By: Web Desk | Wednesday 12 June 2019 1:49 PM IST


പത്തനാപുരം : പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് സ്വകാര്യ  ഭൂമിയിലെ കമ്പി വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മന്‍സിലില്‍ സുലൈമാന്‍ ഷീനാ ദമ്പതികളുടെ മകന്‍ ആഷിക്കാ(19) ണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 12 മണിക്ക് പോലിസിനെ കണ്ട് ഭയന്നോടവേ കാട്ടുപന്നിയെ അകറ്റാന്‍  സ്ഥാപിച്ചിരുന്ന കമ്പിയില്‍  നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു.

പ്രദേശത്ത് ഇന്നലെ എസ്.ഡി.പി. ഐ  അക്രമത്തില്‍ രണ്ട് എ. ഐ. വൈ. എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.  സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പോലീസ് ക്യാമ്പ്  ചെയ്യുന്നുണ്ടാരുന്നു. ഇതിനിടെ പോലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരണപ്പെട്ടത്.

പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന്‍ ആശുപത്രിയില്‍ ചികിഝയിലാണ്. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. മനപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് ഭൂ ഉടമയുടെ പേരില്‍ കേസെടുത്തു.