നടുറോഡില്‍ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

നല്‍ഗൊണ്ട: നടുറോഡില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാംപള്ളി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സദ്ദാം എന്ന 26 കാരനായ യുവാവാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ തന്നെയാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് ബന്ധുക്കള്‍ കൂടിയായ ഇര്ഫാന്, ഘൗസ് എന്നിവര്‍ ചേര്‍ന്ന് സദ്ദാമിനെ കൊലപ്പെടുത്തിയത്. ഇരുവരും സദ്ദാമിന്റെ ശിരസ്സുമായി സ്റ്റേഷനിലെത്തി പൊലീസിന് കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇവര്‍ ശത്രുതയിലായിരുന്നുവെന്നാണ് വിവരം.
തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.