സ്വകാര്യ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Web Desk

ആലപ്പുഴ

Posted on July 31, 2020, 3:23 pm

ആലപ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ മായിത്തറയിലാണ് സംഭവം നടന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് അരുണ്‍ എന്ന യുവാവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ മാരാരിക്കുളം പൊലീസ് ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കി. കുടുംബ പ്രശ്നങ്ങളാണ് യുവാവ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് പറയുന്നു.ആലപ്പുഴ ചേര്‍ത്തലയിലെ സ്വകാര്യ ട്രാവല്‍ ഏജൻസിയിലെ ഡ്രൈവറായിരുന്നു മരിച്ച അരുണ്‍. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ENGLISH SUMMARY: youth found dead at ala­puzha

YOU MAY ALSO LIKE THIS VIDEO