യുവാവിന്‍റെ മൃതദേഹം പാറക്കുളത്തില്‍ ബൈക്കില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍

Web Desk
Posted on December 29, 2018, 12:26 pm

കോട്ടയം: കോട്ടയം വാഴൂരില്‍ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. പാറക്കുളത്തില്‍ ബൈക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് മരിച്ചത്. ഇയാളുടെ ഇടുപ്പ് ബൈക്കില്‍ കെട്ടിവച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മുകേഷിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കൈനകരി പൊലീസില്‍ പരാതി നല്‍കിയത്.

ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.