കൊടുന്തിരപ്പുള്ളിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു.അണ്ടലംകാട്ടില്‍ നെടുംപറമ്പ് വീട്ടില്‍ സിജിന്‍ (31) ആണ് മരിച്ചത്. തിങ്കള്‍ രാത്രി ഏഴോടെയാണ് സംഭവം. വെട്ടിയത് ആരാണെന്ന് കണ്ടെത്തിയില്ല.സംഭവത്തില്‍ അച്ഛന്‍ ശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സിജിന്‍ വീട്ടില്‍ നിന്ന് ഇറങ്ങഇ വഴിയിലൂടെ ഓടുമ്പോള്‍, ബൈക്കിലെത്തിയ സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുപെയിന്റിങ് തൊഴിലാളിയായ സിജിൽ ബിജെപി പ്രവർത്തകനാണ്.
21 ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ ലഹരിക്ക് അടിമയാണെന്നും സ്ഥിരമായി വീട്ടിൽ ബഹളം ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സിജിലിനെ കാപ്പ നിയമപ്രകാരം മുമ്പ് നാടുകടത്തിയിട്ടുമുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അമ്മ: ഇന്ദിര. ഭാര്യ: ദൃശ്യ. സഹോദരങ്ങൾ: സിനിൽ, സിൽജ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.