8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 6, 2024
September 5, 2024
September 3, 2024
September 3, 2024
September 3, 2024
August 29, 2024
August 29, 2024
August 29, 2024
August 27, 2024
August 25, 2024

ദുരിത കാലത്ത് കൈകോര്‍ത്ത് യുവാക്കള്‍; എഐവൈഎഫിന്റെ ആദ്യ വാഹനം പുറപ്പെട്ടു

Janayugom Webdesk
തൃശൂര്‍
August 4, 2024 10:30 am

വയനാടിന് ഒരു കൈ ത്താങ്ങ് എന്ന സന്ദേശവുമായി എഐവൈഎഫിന്റെ ആദ്യ വാഹനം ദുരന്തഭൂമിയിലേക്ക് യാത്ര തിരിച്ചു. പ്രളയനാളുകളില്‍ കൈകോര്‍ത്ത പോലെ വയനാടിന് വേണ്ടി കൈകോർത്തിരിക്കുകയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍. ദുരിതബാധിതര്‍ക്ക് ജില്ലയിലെ 15 മണ്ഡലം എഐവൈഎഫ് കമ്മിറ്റികള്‍ ശേഖരിച്ച വസ്ത്രങ്ങള്‍, ഭക്ഷ്യവസ്‌തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങളുമായാണ് വാഹനം പുറപ്പെട്ടത്. മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയതറിഞ്ഞതു മുതല്‍ സഹായമെത്തിക്കുന്നതിനായി ജില്ലയിലെ എല്ലാ എഐവൈഎഫ് മണ്ഡലം കമ്മിറ്റികളോടും അവശ്യ സാധനങ്ങള്‍ സ്വരൂപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പരമാവധി സാധനങ്ങള്‍ ശേഖരിച്ചാണ് ഒരു ലോഡ് ജില്ലാ കേന്ദ്രത്തില്‍ നിന്നും വയനാട്ടിലേയ്ക്ക് ഇന്നലെ വൈകീട്ട് പുറപ്പെട്ടത്. ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷെബീര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മാള: വയനാടിന് ഒരു കൈത്താങ്ങ് എന്ന ക്യാമ്പയിന്റെ ഭാഗമായി കുടിവെള്ളം, വസ്ത്രങ്ങൾ, നിത്യ ഉപയോഗ സാധനങ്ങളുമായി എഐവൈഎഫ് മാള മണ്ഡലം കമ്മിറ്റിയുടെ വാഹനം പുറപ്പെട്ടു. അഡ്വ. വി. ആർ സുനിൽകുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.വി. വസന്തകുമാർ, സിപിഐ മാള മണ്ഡലം സെക്രട്ടറി എം ആർ അപ്പുകുട്ടൻ,സിപിഐ മാള ലോക്കൽ സെക്രട്ടറി ‚എം കെ ബാബു എഐവൈഎഫ് മാള മണ്ഡലം പ്രസിഡന്റ് വി.എസ്. ഗോപാലകൃഷ്ണൻ , മാള മണ്ഡലം സെക്രട്ടറി സനീഷ് കുമാർ പി.എസ് തുടങ്ങിയവര്‍ നേതൃത്വം നൽകി

Eng­lish Sum­ma­ry: Youth hold­ing hands in times of dis­tress; The first vehi­cle of AIYF took off

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.