ഭാര്യയെ പ്രസവത്തിന് ആശുപത്രിയിലാക്കിയശേഷം യുവാവ് കെട്ടിടത്തില്‍നിന്നും ചാടിജീവനൊടുക്കി

Web Desk
Posted on June 12, 2019, 10:04 am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ കെട്ടിടത്തില്‍ നിന്നും യുവാവ് ചാടി മരിച്ചു. വയനാട് മേപ്പാടി കിഴക്കയില്‍ ഷൈജു (29) ആണ് മരിച്ചത്.

ഭാര്യ വിനീതയെ പ്രസവത്തിനായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ആത്മഹത്യക്ക് കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.