തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിരുവനന്തപുരം കാരക്കോണത്താണ് സംഭവം. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്തത്. അഷിതയുടെ വീട്ടില്‍ കയറിയാണ് അനു കൃത്യം നടത്തിയത്.
അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിൽ എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. ശേഷം അനുവും സ്വയം കഴുത്തറുത്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് രണ്ടു പേരും ചോരയില്‍ കുളിച്ചു കിടക്കുന്നതാണ്.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത ആശുപത്രിയില്‍ വച്ചു മരിച്ചു. സംഭവം നടക്കുമ്പോള്‍ അഷിതയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
English Summary: Youth killed his lover in Thiruvananthapuram.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.