തിരുവനന്തപുരം: യുവതിയെ കഴുത്തറുത്ത് കൊന്ന യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് തിരുവനന്തപുരം കാരക്കോണം നിവാസികള്‍. അഷിത എന്ന 19 കാരിയെ സുഹൃത്ത് അനുവാണ് വെട്ടിക്കൊലപ്പെടുത്തിയത്.
കാരക്കോണത്തു ഓട്ടോറിക്ഷ ഡ്രൈവറായ അനു എന്നയാളാണ് കൃത്യം നടത്തിയത്. സമീപവാസിയായ ഇയാൾ അഷിതയുടെ വീട്ടിലെത്തുമ്പോൾ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അനു പെട്ടെന്ന് വീട്ടിനകത്തേക്കു കയറി കതകടച്ചു. പിന്നെ കേൾക്കുന്നത് അഷിതയുടെ കരച്ചിലാണ്. വാതിൽ തുറന്നു നോക്കുമ്പോൾ നാട്ടുകാർ കണ്ടത് ഇരുവരുടേയും കഴുത്തറത്ത നിലയിലാണ്. രണ്ടു പേരേയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിത ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു. അനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. വൺ വേ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അനു ശല്യപ്പെടുത്തിയിരുന്നതായി നേരത്തെ മകൾ പരാതി പറഞ്ഞിരുന്നതായി അഷിതയുടെ അമ്മ സീമ പറഞ്ഞു. അനുവിനെതിരെ പൊലീസിൽ പരാതിയും നൽകിയിരുന്നു. കൊലപാതകത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും അഷിതയുടെ അമ്മ സീമ പറഞ്ഞു.
English summary:Youth killed his lover and committed suicide
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.