ബാറിലെ തര്‍ക്കം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

Web Desk
Posted on May 09, 2018, 9:58 pm

കാഞ്ഞങ്ങാട്: ബാറില്‍ വച്ചുള്ള തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യമാ(42)ണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പുതുക്കൈ സ്വദേശി ദിനേശനെ പോലിസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍ വച്ചുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിര്‍മാണം പൂര്‍ത്തിയാവാത്ത ഷോപ്പിങ് കോംപ്ലക്‌സിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന ആശിഷിനെ വാരിക്കഷ്ണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.