June 7, 2023 Wednesday

Related news

January 13, 2020
January 13, 2020
January 12, 2020
January 9, 2020
December 30, 2019
December 28, 2019
December 28, 2019
December 27, 2019
December 27, 2019
December 26, 2019

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം

Janayugom Webdesk
December 23, 2019 9:01 pm

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ എം. കെ മുനീർ എം. എൽ. എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉൾപ്പടെയുള്ള നൂറോളം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. ഇതോടെ എം. കെ മുനീർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രവർത്തകർ പ്രക്ഷോഭം കടുപ്പിച്ചതോടെയാണ് കൂടുതൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതോടെയാണ് പി. കെ ഫിറോസിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പ്രതിഷേധ മാർച്ച് എം. കെ മുനീർ എത്തി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രതിഷേധവുമായി പ്രവർത്തകർ പോസ്റ്റ് ഓഫീസിന് ഉള്ളിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.