Web Desk

ഹൈദരാബാദ്

August 20, 2021, 8:31 pm

വിവാഹാഭ്യര്‍ത്ഥന നടത്തിയ കാമുകിയെ കാമുകന്‍ തീകൊളുത്തി: ബന്ധുക്കള്‍ക്കുനേരെയും ആക്രമണം

Janayugom Online

വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവതിയെ കാമുകന്‍ തീകൊളുത്തി. ഹൈദരാബാദിലാണ് സംഭവം. രാംബാബു (24) എന്നയാളെ തിരിച്ചറിഞ്ഞു. 21 വയസുള്ള രമുലമ്മയാണ് ആക്രമണത്തിനിരയായത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന് രാംബാബു ആദ്യം സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ദിശാ പ്രവര്‍ത്തകരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. പെട്രോള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളായ മൂന്ന് പേര്‍ക്കുകൂടി പൊള്ളലേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ പെട്രോളുമായെത്തിയ രാംബാബു ഉറങ്ങിക്കിടക്കുകയായിരുന്ന രമുലമ്മയുടെയും കുടുംബാംഗങ്ങളുടെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. രാംബാബുവിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ വിട്ടതായി പൊലിസ് പറഞ്ഞു.

Eng­lish sum­ma­ry; Youth set ablaze girl friend for mar­riage proposal

you may also like this video;