ബിജെപിയ്ക്ക് വോട്ട് ചെയ്യാത്ത ബന്ധുവിനു നേരെ യുവാവ് നിറയൊഴിച്ചു

Web Desk
Posted on May 15, 2019, 9:57 am

ജജ്ജാര്‍ : ബിജെപിയ്ക്ക് വോട്ട് ചെയ്യാത്ത  ബന്ധുവിനെ വെടിവച്ചുകൊലപ്പെടുത്താന്‍ യുവാവിന്‍റെ ശ്രമം. ബിജെപിയുടെ പ്രാദേശിക നേതാവായ ധര്‍മേന്ദര്‍ സിലാനി പിതൃസഹോദരീ പുത്രനായ രാജസിങ്ങിനു നേരെയാണ് നിറയൊഴിച്ചത്. ഹരിയാനയിലെ ജജ്ജാറിലാണ് സംഭവം നടന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതാണ് ധര്‍മേന്ദര്‍ സിലാനിയെ ചൊടിപ്പിച്ചത്. പ്രകോപിതനായ ധര്‍മന്ദര്‍ തിങ്കളാഴ്ച രാവിലെ രാജയ്ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. രാജയുടെ വയറിനും കാലിനുമാണ് വെടിയേറ്റത്.