യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
Posted on June 22, 2019, 10:37 am

കോതമംഗലം: കൂട്ടുകാരന്റെ വീട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പോത്താനിക്കാട് സ്വദേശി പുളിന്താനം കുഴപ്പിള്ളില്‍ കെ എം പ്രസാദ് (48) ആണ് മരിച്ചത്. കാക്കുചിറ സജീവന്റെ വീടിന്റെ ടെറസ്സിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതശരീരത്തിന് സമീപത്തുനിന്നും ഒടിഞ്ഞ നിലയില്‍ എയര്‍ ഗണ്‍ ലഭിച്ചിട്ടുണ്ട്. താടിഎല്ലിനും, നെറ്റിക്കും വെടിയേറ്റ നിലയിലാണ് മൃതദേഹം. സംഭവത്തിൽ സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കല്‍പ്പണിക്കാരനായ പ്രസാദ് നാളുകളായി മറ്റ് ജോലികള്‍ക്കു പോകാതെ പലതരം ബിസിനസ് ചെയ്യുന്ന സജീവിനൊപ്പം സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം സജീവും പ്രസാദും ഒരുമിച്ച് മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. രാത്രി ഒൻപതോടെ  പ്രസാദിനെ വീട്ടില്‍ കൊണ്ടുപോയി വിട്ടതായാണ് സജീവ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.

രാത്രിയില്‍ ടെറസിന്റെല്‍ മുകളില്‍നിന്നും ശബ്ദം കേട്ടതായി സജിവിന്റെട ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയം ഭര്‍ത്താവ് മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നതിനാലാണ് വിളിച്ചുണര്‍ത്തി നോക്കാത്തതെന്നും അവര്‍ പറഞ്ഞു. പോത്താനിക്കാട് സിഐ ജി. സുരേഷ് കുമാറിന്റെക നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.

you may also like this video