ബൈക്ക് കാറില്‍ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ വെടിവെച്ച് കൊന്നു

Web Desk
Posted on December 10, 2018, 3:09 pm

ഡല്‍ഹി: ബൈക്ക് കാറില്‍ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ വെടിവെച്ച് കൊന്നു. ഡല്‍ഹി സ്വദേശിയായ യോഗേഷ് (20) ആണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറില്‍ ഞായറാഴ്ചയാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി സമീപത്തെ കടയില്‍ നിന്ന് സാധനം വാങ്ങാനായി പോയതായിരുന്നു യോഗേഷ്. തിരികെ വന്ന് ബൈക്ക് എടുക്കുന്ന സമയം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ തട്ടിയെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടായി.  പ്രകോപിതനായ ഇയാള്‍ തന്റെ പക്കലുണ്ടായിരുന്ന തോക്കുപയോഗിച്ച് യോഗേഷിനെ വെടിവെക്കുകയായിരുന്നു.  വെടിയേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.

സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. കൊലപാതക ശേഷം പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.