കേരളം പൊരുതി നേടിയ നവോത്ഥാനം നിലനിര്‍ത്താന്‍ മുഖ്യപങ്ക് വഹിക്കേണ്ടത് യുവാക്കള്‍

Web Desk

പേരാമ്പ്ര

Posted on January 08, 2019, 7:45 pm

കേരളം പൊരുതി നേടിയ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിന് മുന്‍കൈ എടുക്കുവാന്‍ കഴിയുക യുവാക്കള്‍ക്കാണെന്നും എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള. കേരളത്തിലെ ജാതി ബ്രഷ്ടുകള്‍ അവസാനിപ്പിച്ചു മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ആരാധനാ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആണ്. എന്നാല്‍, സംഘപരിവാര്‍ കേരളത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ സവര്‍ണ്ണ ചാതുര്‍വര്‍ണ്യ രാഷ്ട്രീയം നടപ്പിലാക്കി കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് കേരളത്തിലെ പുരോഗമന സമൂഹം ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഐവൈഎഫ് മഠത്തിൽ മുക്ക് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കെ എം ലനീഷ് അധ്യക്ഷത വഹിച്ചു
അഖില്‍ കേളോത്ത്, എം കെ ജയകൃഷ്ണന്‍, അശ്വിന്‍ ആവള, സി കെ അരുണ്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.