കോവിഡിന്റെ പ്രധാനവാഹകർ യുവാക്കളാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് നല്കി. കോവിഡിന്റെ രണ്ടാംഘട്ടത്തിൽ കൂടുതലായും രോഗ ബാധിതരാകുന്നത് യുവാക്കളാണെന്നും അവർ രോഗവ്യാപനത്തിന് കാരണക്കാരാകുന്നു എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
കോവിഡിന്റെ ആരംഭത്തിൽ വളരെ കുറച്ച് കേസുകൾ മാത്രമാണ് ഏഷ്യന്‍ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോല്‍ കേസുകളുടെ എണ്ണത്തിൽ വൻവർധനവ് രേഖപ്പെടുത്തുന്നുണ്ട്. തുടക്കത്തില്‍ പ്രായമായവരിലാണ് വെെറസ് കൂടുതലായി കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍ ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് ഉയർന്നു എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഏകദേശം 20 വയസ്സുമുതൽ 40 വയസ്സുവരെയുളളവർക്ക് കോവിഡ് ബാധിക്കുന്നത് വ്യാപകമായതായും ഇവർ രോഗവ്യാപനത്തിന് കാരണക്കാരാകുന്നതായും ഫെബ്രുവരി 24 മുതൽ ജൂലായ് 24 വരെ നടത്തിയ പഠനത്തിൽ കണ്ടെത്തി..
സമീപ ആഴ്ചകളിൽ ഓസ്ട്രേലിയ, ഫിലിപ്പീൻസ് എന്നിവടങ്ങളിൽ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും നാൽപതിൽ താഴെ പ്രായമുളളവർക്കാണ്.അടുത്തകാലത്ത് ജപ്പാനിൽ രോഗം സ്ഥിരീകരിച്ചവരിൽ 65 ശതമാനവും 40 വയസ്സിന് താഴെയുളളവരാണ്.
ചെറുപ്പക്കാർക്ക് രോഗബാധയുണ്ടെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ പലരും വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പ്രായമായവരുടെ അടുത്തും രോഗബാധിതനാണെന്നറിയാതെ ഇടപഴകുന്നതിനാൽ അപകടസാധ്യത വർധിക്കുന്നതായും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
English summary: WHO statement on covid spread.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.