കൊച്ചി നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു

Web Desk
Posted on January 22, 2018, 7:48 pm

കൊച്ചി: കൊച്ചി നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. കടവന്ത്ര ഗാന്ധിനഗര്‍ ജംഗ്ഷനില്‍ കട നടത്തുന്ന ബിനോയ്(37) ആണ് കൊല്ലപ്പെട്ടത്.

കൊലയ്ക്കു പിന്നില്‍ ബിനോയിയുടെ അയല്‍വാസിയായ അജിത് എന്നയാളാണെന്നു പൊലീസ് അറിയിച്ചു. മുന്‍വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നാണു സൂചന.