ഓമല്ലൂരിൽ യുവാവ് കുത്തേറ്റു മരിച്ചു

Web Desk
Posted on July 31, 2018, 2:25 pm

പത്തനംതിട്ട. ഓമല്ലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഓമല്ലൂരിന് സമീപം ഐമാലി ലക്ഷം വീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകൻ മഹേഷ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 12.40നാണ് സംഭവം.ഊപ്പമൺ ജംങ്ങ്ഷനിൽ വെച്ച് ബൈക്കിൽ വന്ന സംഘമാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സ്റ്റേഡിയത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. പത്തനംതിട്ട ഡിവൈഎസ്പിഷെഫീക്കിന്റെ നേതൃത്യത്തിൽ അന്വേഷണം തുടങ്ങി. ഒരു പ്രതി കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. സഹോദരങ്ങളായ  സാബു, സാംകുട്ടി എന്നിവരാണ് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.