January 27, 2023 Friday

മോഷ്ടിച്ച ബൈക്കിലെത്തി മദ്യക്കുപ്പികള്‍ കവര്‍ന്ന യുവാക്കള്‍ പിടിയില്‍

Janayugom Webdesk
കോവളം
April 27, 2020 8:16 pm

മോഷ്ടിച്ച ബൈക്കുകളിൽ ആറ്റിങ്ങലിൽ എത്തി നിറുത്തിയിട്ടിരുന്ന ലോറികളിൽ നിന്നും മദ്യകുപ്പികൾ കവർന്ന കേസിൽ അഞ്ച് പേരെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. കോവളം കുഴിവിളാകം ക്ഷേത്രത്തിനു സമീപം കുക്കു എന്ന് വിളിക്കുന്ന അജിത്ത് (19) കെ.എസ് റോഡിൽ വേടർ കോളനിയിൽ വേങ്ങനിന്നവിള വീട്ടിൽ നാദിർഷ (20), വെള്ളാർ കോളനിയിൽ പണയിൽ വീട്ടിൽ കാട്ടിലെ കണ്ണൻ എന്നു വിളിക്കുന്ന വിമൽ മിത്ര (20), ചിറയിൻകീഴിൽ കിഴുവിലം അണ്ടൂർക്കുറക്കട ചരുവിള വീട്ടിൽ ക്രൈസി മഹേഷ് എന്ന് വിളിക്കുന്ന മഹേഷ് (24), വർക്കല ഇളമൺ അയിരൂർ കൈതപ്പുഴ കുടക്കുന്ന് വിഷ്ണു ഭവനിൽ വിഷ്ണു (26 )എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ കോവളം തേരിയിൽ വീട്ടിൽ അനിക്കുട്ടനെ (19) ഏതാനും ദിവസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ 16 ന് ആറ്റിങ്ങൽ ഐ.ടി.ഐ.ക്ക്‌ എതിർവശത്തുള്ള ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിലേക്കു മദ്യവുമായെത്തിയ ലോറിയിൽ നിന്നാണ് പ്രതികൾ മദ്യംമോഷ്ടിച്ചത്.മദ്യവുമായെത്തിയ ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനു മുൻപ്‌ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ലോറികൾ മാമത്തേക്കു മാറ്റിയിട്ടു. ടാർപ്പോളിൻ ഉപയോഗിച്ചു മൂടിക്കെട്ടിയാണ് മദ്യക്കുപ്പികളടങ്ങിയ പെട്ടികൾ ലോറികളിൽ സൂക്ഷിച്ചിരുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ .ആറ്റിങ്ങൾ മാമത്ത് ലോറിയിൽ മദ്യ കുപ്പികൾ സൂക്ഷിച്ചിരിക്കുന്നതായി അറിഞ്ഞ വിമൽ മിത്ര കൂട്ട് പ്രതികളായ അജിത്ത്, നാദിർഷ എന്നിവരുമായി ചേർന്ന് കോവളം വേടർ കോളനിയിൽ നിന്നും ഒരു പൾസർ ബൈക്ക് മോഷ്ടിക്കുകയും അതിൽ മോഷണത്തിനായി ആറ്റിങ്ങലിലേയ്ക്ക് തിരിച്ചു. വഴിയിൽ കോരാണിയ്ക്ക് സമീപം വെച്ച് ബൈക്ക് പഞ്ചറായതിനെ തുടർന്ന് മറ്റ് പ്രതികളായ മഹേഷ്, വിഷ്ണു എന്നിവരെ വിളിച്ചുവരുത്തി ബൈക്ക് ഏല്പിച്ച ശേഷം ഇവിടെ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിക്കുകയും അതിൽ ആറ്റിങ്ങലിലേക്ക് പോയി. അവിടെ മൂന്ന് മുക്കിന് സമീപമുള്ള ബിവറേജസ് ഗോഡൗണിൽ നിറുത്തിയിട്ടിരുന്ന ലോറിയിൽ നിന്നും നൂറോളം മദ്യക്കുപ്പികൾ മോഷ്ടിച്ചു. 17 ന് രാവിലെ ടാർപ്പോളിൻ കുത്തിക്കീറിയതായി കണ്ട ലോറിയിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ മോഷണം പോയതായും മദ്യമെടുത്ത ശേഷം ഒരു പെട്ടി ലോറിക്കരികിൽ ഉപേക്ഷിച്ചിരുന്നതും കണ്ടെത്തിയത്.

തുടർന്ന്പോലീസിനെ അറിയിച്ചു. അന്വേഷണം ഏറ്റെടുത്ത പോലീസ് സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. വഞ്ചിയൂർ, നെടുമങ്ങാട് സ്റ്റേഷൻ പരിധികളിൽ നിന്നും പ്രതികൾ വാഹനങ്ങൾ മോഷ്ടിച്ചട്ടുള്ളതായി പൊലീസ് പറഞ്ഞു. കോവളം എസ്.എച്ച്.ഒപി.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്കുമാർ ‚രാജേഷ് കുമാർ സിപിഒ മാരായ ശ്രീകാന്ത്. വിനയൻ, ഷിജു,ബിജേഷ്,ഷൈജു,അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ
റിമാന്റ് ചെയ്തു.

Eng­lish Sum­ma­ry: youth theft alco­hol bot­tles in kovalam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.