നോട്ടിൽ കോവിഡ്‌ ഉണ്ടാകുമെന്ന ഭയം: വാഷിംഗ് മെഷീനിലിട്ട്‌ കഴുകിയും മൈക്രോവേവിലിട്ട്‌ കത്തിച്ചും ലക്ഷങ്ങൾ നഷ്ടമാക്കി ഇങ്ങനെ ചിലർ

Web Desk

സോള്‍

Posted on August 02, 2020, 4:48 pm

കോവിഡിനെ ഭയന്ന യുവാവ് ബാങ്കില്‍ നിന്ന് ലഭിച്ച നോട്ടുകള്‍ അണുവിമുക്തമാക്കുന്നതിനായി വാഷിംഗ് മെഷീനിലിട്ട് കഴുകി. ദക്ഷിണ കൊറിയയിലെ സോളിലാണ് സംഭവം. ഇയോം എന്ന യുവാവിനാണ് കോവിഡ് ഭയംമൂലം പണം നഷ്ടമായത് 50,000 സൗത്ത് കൊറിയന്‍ വണ്‍ (ഏകദേശം 3,127 രൂപയാണ് ) നഷ്ടമായതെന്ന് കണക്കാക്കിയിട്ടുണ്ട്. പണം നഷ്ടമായതിനെത്തുടര്‍ന്ന് ബാങ്കിനെ സമീപിച്ചിരുന്നതായി ഇയോം പറയുന്നു. കുറച്ചുനോട്ടുകള്‍ മാറ്റി നല്‍കാമെന്നും എന്നാല്‍ കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയാത്തതുമൂലം മുഴുവനും തിരികെ നല്‍കാന്‍ കഴിയില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ആളുകളുടെ കൈകളില്‍ നിന്ന് കൈമാറി വരുന്നതിനാല്‍ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നതിനോട് കൊറോണക്കാലത്ത് പൊതുവെ ആളുകള്‍ക്ക് ഭയമാണ്. ദക്ഷിണകൊറിയയില്‍ത്തന്നെ ഇതിനു സമാനമായി മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോറോണയെ നശിപ്പിക്കുന്നതിനായി മൈക്രോ വേവ് അവനില്‍ വെച്ച് ചൂടാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കിം എന്നയാളുടെ 5.2 ദശലക്ഷം വണ്‍ (ഏകദേശം 3 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആണ് നഷ്ടമായത്.

ചൈനയില്‍ ഒരു സ്ത്രീയും ഇത്തരത്തില്‍ 100 യുവാന്‍ (ഏകദേശം 1,074 ഇന്ത്യന്‍ രൂപ) മൈക്രോവേവ് അവനില്‍വച്ച് ചൂടാക്കിയതിനെത്തുടര്‍ന്ന് കരിഞ്ഞുപോയിരുന്നു.

ഇതിനുപുറമെ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളില്‍ നിന്ന് കൊറോണ പരന്നേക്കുമെന്നുള്ള ഭയംമൂലം ഒരു പ്രൊഫസര്‍ അവയെല്ലാം മൈക്രോ വേവ് അവനില്‍വച്ച് ചൂടാക്കിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഉത്തരക്കടലാസുകള്‍ അധ്യാപകന്‍ ഇത്തരത്തില്‍ കത്തിച്ച വാര്‍ത്ത അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറംലോകത്തെത്തിച്ചത്.

 

 

Sub: in COVID fear, peo­ple microwave bank notes

You may like this video also